മട്ടനാട് മട്ട അരി വിപണിയിലെത്തിച്ച് ടിപിഎഫ് ഭാരത്

കൊച്ചി: മട്ടനാട് ബ്രാൻഡിൽ മട്ടവടി അരി ടിപിഎഫ് ഭാരത് വിപണിയിലെത്തിച്ചു. ഒന്ന്, അഞ്ച്, 10, 30, 50 കിലോഗ്രാം പാക്കുകളിലായി സൂപ്പർ മാർക്കറ്റുകളിലും ഗ്രോസറി സ്റ്റോറുകളിലും ഓൺലൈനായും മട്ടനാട് ലഭിക്കും.കാലടിയിൽ നടന്ന ചടങ്ങിൽ ടോളിൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.വി. ടോളിൻ, ഡയറക്ടർ ജെറിൻ ടോളിൻ എന്നിവർ ചേർന്ന് മട്ടനാട് വിപണിയിലിറക്കി.
കഴിഞ്ഞ അഞ്ചു വർഷമായി മട്ടവടി അരി സംസ്കരണ രംഗത്തുള്ള ടിപിഎഫ് ഭാരതിന് മുന്നു ഫാക്ടറികളിലായി പ്രതിമാസം 4500 ടൺ അരി സംസ്കരിക്കാനുള്ള ശേഷിയുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ക്രിസ് ടോളിൻ വ്യക്തമാക്കി. 65 കോടി രൂപയുടെ വിറ്റുവരവാണ് 2025-26 സാമ്പത്തികവർഷം മട്ടനാടിലൂടെ ലക്ഷ്യമിടുന്ന തെന്നും അദ്ദേഹം അറിയിച്ചു.