പഹൽഗാമിലേയ്ക്ക് വീണ്ടും സഞ്ചാരികൾ എത്തുന്നു

ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ പുറത്തുകടക്കുകയാണ് പഹൽഗാമിലെ വിനോദസഞ്ചാര മേഖല. ഭീകരാക്രമണത്തിന് ശേഷം ഒഴിഞ്ഞുകിടന്ന പഹൽഗാമിലെ ഹോട്ടലുകളിൽ ഇപ്പോൾ അവധിക്കാലം ചെലവഴിക്കാൻ ധൈര്യസമേതം മുന്നോട്ടുവരുന്ന വിനോദസഞ്ചാരികളെ കാണാൻ കഴിയും. സംസ്ഥാന സര്‍ക്കാരിൽ നിന്നും കേന്ദ്രസര്‍ക്കാരിൽ നിന്നും ഇതിനായി വലിയ പരിശ്രമങ്ങളുണ്ടായി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്തും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.