August 5, 2025

കശ്മീരില്‍ വിനോദ സഞ്ചാര മേഖല വീണ്ടും സജീവമാകുന്നു

0
kashmir-

കശ്മീരില്‍ വിനോദ സഞ്ചാരത്തിന് വീണ്ടും തുടക്കം. അടച്ചിട്ടിരിക്കുന്ന 16 ടൂറിസ്റ്റു കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ടൂറിസ്റ്റുകേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തോടെയാണ് കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടത്. ബേതാബ് വാലി, പാര്‍ക്കുകള്‍, വെരിനാഗ്, കൊക്കര്‍നാഗ്, അച്ചബല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ തുറക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി.

വിനോദ സഞ്ചാ പ്രോത്സാഹനത്തിനായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും കശ്മീരിലെത്തും. ജനപ്രതിപ്രതിനിധികളും ഇതില്‍ ഉള്‍പ്പെട്ടേക്കും. പൊതുവായ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കശ്മീരിലെ ജനതയുടെ ഉപജീവന മാര്‍ഗമാണ് ടൂറിസം. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജനങ്ങളെ ബാധിക്കുമെന്ന് സംസ്ഥാന ഭരണകൂടം കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *