ലോകത്തിലെ മികച്ച 50 ഭക്ഷണങ്ങൾ; പട്ടികയിൽ 3 എണ്ണം ഇന്ത്യയിൽ നിന്ന്

ക്രോസന്റുകളും അവോക്കാഡോ ടോയ്സ്റ്റും നല്ല പ്രഭാതഭക്ഷണ ഓപ്ഷനുകൾ ആയി എടുക്കുന്ന ഈ കാലത്ത് , ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ ഏറ്റവും പുതിയ പതിപ്പിൽ ഇടം നേടി ഇന്ത്യൻ ഭക്ഷണങ്ങളും. മിസൽ, ചോലെ ബട്ടൂര , പരാത്ത എന്നി ഭക്ഷണങ്ങളാണ് ഭക്ഷണ ഗൈഡായ ടേസ്റ്റ് അറ്റ്ലസിൽ ഇടം നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ഇത് 9 ആം സ്ഥാനത്താണ് മീസൽ പാവ് ഉള്ളത്. മഹാരാഷ്ട്രയിലെ ഒരു പ്രധാന വിഭവമാണ് മിസൽ, പാവ്.
ഇൻസ്റ്റാഗ്രാമിലും സ്ട്രീറ്റ് ഫുഡ് ഷോകളിലും മീസൽ പാവിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചിരുന്നു. അലസിൽ പതിനഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് ഐക്കണിക് ചോലെ ഭാട്ടുറെയാണ്, ഡൽഹി നിവാസികൾക്ക് ഇത് അവരുടെ ഒരു പ്രത്യേക പ്രഭാതഭക്ഷണ ഓപ്ഷനാണ്, 25-ാം സ്ഥാനം നേടിക്കൊണ്ട് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയത് പരാത്തയാണ് .