June 8, 2025

ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 9.92% കുതിച്ചുയർന്നു; മുത്തൂറ്റ് ഫിനാൻസും കേരള ആയുർവേദയും മികച്ച നേട്ടത്തിൽ

0
IMG-20241118-WA0014

നവംബർ 18ലെ വ്യാപാരത്തിൽ ടോളിൻസ് ടയേഴ്‌സ് ഓഹരികൾ ഉയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 9.92 ശതമാനം ഉയർന്ന ഓഹരികൾ 183.40 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണിയിൽ ഏകദേശം 6.86 ലക്ഷം ഓഹരികളുടെ വ്യാപാരം നടന്നു, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 657 കോടി രൂപയായി. 52 ആഴ്ചയിലെ ടോളിൻസ് ടയേഴ്‌സ് ഓഹരികളുടെ ഏറ്റവും ഉയർന്ന വില 239.40 രൂപയും താഴ്ന്ന വില 156.40 രൂപയുമാണ്.മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 6.18 ശതമാനം ഉയർന്ന് 1885.65 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ അഞ്ച് ശതമാനം നേട്ടത്തോടെ 283.55 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.19 ശതമാനം വർധിച്ച് 668.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 1.66 ശതമാനം ഉയർന്ന് 200.25 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.60 ശതമാനം നേട്ടം നേടി 22.80 രൂപയിൽ ക്ലോസ് ചെയ്തു.അതേസമയം, കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 3.86 ശതമാനം ഇടിഞ്ഞ് 2370 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.36 ശതമാനം നഷ്ടം നേരിട്ട് 190.35 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 2.77 ശതമാനം താഴ്ന്ന് 111.45 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 2.36 ശതമാനം ഇടിഞ്ഞ് 31 രൂപയിൽ ക്ലോസ് ചെയ്തപ്പോൾ, വി-ഗാർഡ് ഓഹരികൾ 2.16 ശതമാനം നഷ്ടത്തിൽ 396.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *