ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം. കേരള വനംവകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോ ടൂറിസം വെബ് പോർട്ടൽ ecotourism.forest.kerala.gov.in പ്രവർത്തനം തുടങ്ങി. 80ലേറെ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ ബുക്ക് ചെയ്യാവുന്നത്. പ്രവേശന ടിക്കറ്റുകൾ മുതൽ ട്രക്കിങ്ങിനും ബോട്ടിങ്ങിനുമുള്ള ടിക്കറ്റുകൾവരെ ഓൺലൈനായി ബുക്ക് ചെയ്യാം.
വ്യത്യസ്തമായ പാക്കേജുകളും ലഭിക്കും. ബുക്ക് ചെയ്തവ റദ്ദുചെയ്യാനും തുക തിരികെ ലഭിക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. വനശ്രീ ഉത്പന്നങ്ങൾ വാങ്ങാനും സൗകര്യമുണ്ട്. ടിസർ ടെക്‌നോളജീസ്, സംസ്ഥാന വനവികസന ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് പോർട്ടൽ തയ്യാറാക്കിയത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പോർട്ടലിന്റെ രണ്ടാംഘട്ട നവീകരണവും വനംവകുപ്പിന്റെ ആലോചനയിലുണ്ട്. മൊബൈൽ ആപ്പും നിർമിക്കുന്നുണ്ട്.