തിരുവനന്തപുരം വിമാനത്താവളത്തിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് വരെ 4,890,452 യാത്രക്കാർ

2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനം നൽകിയതായി തിരുവനന്തപുരം വിമാനത്താവളം. 2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്.
2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്. നിലവിൽ പ്രതിദിനം ശരാശരി 14,614 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി 9 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വൈദ്യ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തികവർഷത്തിൽ വിമാനത്താവളം ആകെ 33,316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31,342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനവാണിത്.