September 8, 2025

ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ സീസണിലും സ്പെഷ്യൽ ട്രെയിൻ വേണമെന്ന് ആവശ്യം

0
train.1699719823

ഓണത്തിനായി കേരളത്തിലേക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ദസറ, ദീപാവലി, ക്രിസ്മസ് നീട്ടണമെന്ന് ആവശ്യം. ബയ്യപ്പനഹള്ളി എസ് എം വി ടി ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്ക് മൂന്നു സ്പെഷ്യൽ ട്രെയിനുകൾ ഓണക്കാലത്ത് അനുവദിച്ചിരുന്നു. ദസറ പൂജാ അവധിക്ക് 25 മുതൽ 28 വരെയും ദീപാവലിക്ക് ഒൿടോബർ 15 മുതൽ 18 വരെയുമാണ് കൂടുതൽ തിരക്ക് നേരിടുന്നത്.

അതിനാൽ ഈ ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി അനുവദിച്ചാൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗകര്യപ്രദമാകും. കൂടാതെ മലബാറിലേക്കും രാത്രി സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം. സമയക്രമത്തിന്റെ കൃത്യത ഇല്ലായ്മ മൂലം ഓണക്കാലത്ത് മലബാറിലേക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ആളില്ലാ സീറ്റുകളുമായി ആണ് സർവീസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *