ജൂലൈ മാസം ബാങ്ക് അവധി 13 ദിവസം; പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ മാസം മൊത്തം 13 ദിവസം ബാങ്കുകള്‍ക്ക് അവധി. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. ബാങ്കുകളുടെ അവധി ദിനങ്ങളില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ബാങ്കിന് ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അവധിയാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രാധാന്യം അനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ ചെയ്യുവാൻ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂലൈ മാസത്തില്‍ മൊത്തം 13 ബാങ്ക് അവധികള്‍. അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും ദിവസവും താഴെ:ഖറാച്ചി പൂജ-ജൂലൈ 3 ( വ്യാഴാഴ്ച)- ത്രിപുരയില്‍ അവധിഗുരു ഹര്‍ഗോവിന്ദ് ജയന്തി-ജൂലൈ 5 ( ശനിയാഴ്ച) – ജമ്മുവിലും ശ്രീനഗറിലും അവധിജൂലൈ 6- ഞായറാഴ്ചജൂലൈ 12- രണ്ടാം ശനിയാഴ്ചജൂലൈ 13- ഞായറാഴ്ചബെഹ്ദീൻഖ്ലാം -ജൂലൈ 14- തിങ്കളാഴ്ച- മേഘാലയയില്‍ അവധിഹരേല -ജൂലൈ 16- ബുധനാഴ്ച- ഉത്തരാഖണ്ഡില്‍ അവധിയു തിരോട്ട് സിങ് ചരമവാര്‍ഷിക ദിനം-ജൂലൈ 17- വ്യാഴാഴ്ച- മേഘാലയയില്‍ അവധിഘേർ പൂജ -ജൂലൈ 19- ശനിയാഴ്ച- ത്രിപുരയില്‍ അവധിജൂലൈ 20- ഞായറാഴ്ചജൂലൈ 26- നാലാം ശനിയാഴ്ചജൂലൈ 27- ഞായറാഴ്ചദ്രുക്പ ത്ഷെ-സി-ജൂലൈ 28- സിക്കിമില്‍ അവധി