ടാറ്റ സണ്‍സിൻ്റെ ഡയറക്ടർ ബോർഡിൽ വമ്പന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു:

ഒഴിവു വരുന്ന ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ നിയമിക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനി ഒരുങ്ങുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പ്രമുഖര്‍ ടാറ്റാ സണ്‍സ് ബോര്‍ഡില്‍ നിന്ന് വിരമിക്കുന്നതോടെ പുതിയ നേതൃത്വത്തിന് വഴി തുറക്കും. 2016-ല്‍ സൈറസ് മിസ്ത്രിയുടെ പുറത്താക്കലിന് ശേഷം ബോര്‍ഡില്‍ ചേര്‍ന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മുന്‍ സിഇഒ റാല്‍ഫ് സ്‌പെത്ത്, 70 വയസ്സ് എന്ന വിരമിക്കല്‍ പ്രായപരിധിയില്‍ എത്തുന്നതോടെ അടുത്ത മാസങ്ങളില്‍ സ്ഥാനമൊഴിയും. ഏപ്രിലില്‍ സ്വതന്ത്ര ഡയറക്ടര്‍ ലിയോ പുരിയും സ്ഥാനമൊഴിഞ്ഞിരുന്നു. 69 വയസ്സുകാരനായ മുതിര്‍ന്ന വ്യവസായി അജയ് പിരാമല്‍ അടുത്ത വര്‍ഷം പകുതിയോടെ വിരമിക്കുമെന്നും പ്രതീക്ഷിക്കുന്നു, ഇത് കമ്പനിയുടെ ബോര്‍ഡ് തലത്തിലെ 70 വയസ്സ് എന്ന പ്രായപരിധിക്ക് അനുസരിച്ചാണ്.ടി.വി. നരേന്ദ്രന്‍ ബോര്‍ഡിലേക്ക്? ടാറ്റയുടെ അമരത്തേക്ക് കരുത്തനായ സാരഥി!ടാറ്റാ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടി.വി. നരേന്ദ്രന്‍ ഒഴിവു വരുന്ന സ്ഥാനത്തേക്ക് സാധ്യതയുള്ള വ്യക്തിയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്രന്‍ നിയമിതനാവുകയാണെങ്കില്‍, ടാറ്റാ സണ്‍സിന്റെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സമിതിയിലേക്ക് കഴിവു തെളിയിച്ച ബിസിനസ്സ് തലവന്‍മാരെ കൊണ്ടുവരുന്നതിലേക്കുള്ള ഒരു മാറ്റമായിരിക്കും ഇത്. പ്രായപരിധി കാരണം പലരും സ്ഥാനമൊഴിയുമ്പോള്‍, ഹരീഷ് ഭട്ട്, ബന്‍മാലി അഗ്രവാള്‍ എന്നിവരെപ്പോലുള്ളവര്‍ ഗ്രൂപ്പ് ബിസിനസ്സുകളില്‍ ഉപദേശക അല്ലെങ്കില്‍ നേതൃപരമായ റോളുകളില്‍ തുടരുന്നു.