July 23, 2025

കേരളത്തില്‍ അടയ്ക്കായുടെ വില വർധിച്ചു

0
IMG-20250720-WA0010

കോട്ടയം: കേരളത്തില്‍ തേങ്ങയുടെ വില കുതിച്ചുയരുന്നതിനൊപ്പം അടയ്ക്കയുടെ വിലയും വർധിക്കുകയാണ്. സംസ്ഥാനത്തെ ചന്തകളില്‍ നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണമാകുന്നത്.നിലവില്‍ ഒരു അടയ്ക്കാ വേണമെങ്കില്‍ 13 രൂപ നല്‍കേണ്ട സാഹചര്യമാണ്. ഒരാഴ്ച്ചയ്ക്കിടെയാണ് അടയ്ക്കയുടെ വിലയില്‍ ഇത്രയേറെ വർധനവുണ്ടായത്. നേരത്തേ ഒരു അടയ്ക്കയുടെ വില എട്ടു രൂപ വരെയായിരുന്നു. ഒരാഴ്ച്ചയ്ക്കിടെ അഞ്ചു രൂപയുടെ വർധനവാണുണ്ടായത്.

മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല എന്നീ സ്ഥലങ്ങളിലെ അടയ്ക്കയാണ് സംസ്ഥാനത്തെ വിപണികളില്‍ ഇപ്പോള്‍ ലഭിക്കുന്നത്. നാടൻ അടയ്ക്കയേക്കാള്‍ വലുപ്പമുണ്ട് എന്നതും ഏത് കാലത്തും ഇവിടങ്ങളില്‍ നിന്നും അടയ്ക്ക ലഭിക്കും എന്നതുമാണ് ഈ പ്രദേശങ്ങളെ വ്യാപാരികള്‍ ആശ്രയിക്കാൻ കാരണം. ചില സ്ഥലങ്ങളില്‍ ശ്രീലങ്കൻ അടയ്ക്കയും സുലഭമാണ്. കിലോ 260 രൂപ നിരക്കില്‍ മൊത്തവില്‍പ്പനക്കാർ വാങ്ങുന്ന അടയ്ക്ക എണ്ണിയാണ് ചില്ലറ വില്‍പ്പന.അടയ്ക്കാ കർഷകരെ പ്രതികൂലമായി ബാധിച്ചത്. കാലാവസ്ഥയിലെ മാറ്റം അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും കാലതാമസം വരുന്നത് വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാല്‍ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും.

Leave a Reply

Your email address will not be published. Required fields are marked *