ഗോവയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചു

വിനോദ സഞ്ചാരഭൂപടത്തില്‍ ഗോവയുടെ പ്രാധാന്യം കൂടി വരികയാണ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് വര്‍ധിച്ചു. 4.67 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷം ബീച്ച് ടൂറിസത്തിന് പ്രശസ്തമായ ഗോവയില്‍ എത്തിയത്.
2023-ല്‍ ഇത് 4.52 ലക്ഷം മാത്രമായിരുന്നുവെന്ന് സംസ്ഥാന ടൂറിസം മന്ത്രി രോഹന്‍ ഖൗണ്ടേ വ്യക്തമാക്കി.അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ 2020ല്‍ മൊത്തം 3,00,193 ഗോവയില്‍ എത്തിയെങ്കിലും 2021ല്‍ അത് 22,128 ആയി കുറഞ്ഞു. ഇതിനു കാരണം കോവിഡായിരുന്നു. ശീതകാല സമ്മേളനത്തില്‍ സംസ്ഥാന അസംബ്ലിയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
1.69 ലക്ഷം വിനോദസഞ്ചാരികളുമായി 2022-ല്‍ ഗോവ വീണ്ടും വിദേശ സഞ്ചാരികളെ ആകര്‍ഷിച്ചു. തുടര്‍ന്ന് 2023-ല്‍ 4.52 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ ഒരു വലിയ കുതിപ്പ് ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേർത്തു.4.67 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം തീരദേശത്ത് എത്തിയതെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എ വിജയ് സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടിയായി ഖൗണ്ടേ പറഞ്ഞു.
ചാര്‍ട്ടേഡ് വിമാനങ്ങള്‍, ആഭ്യന്തര വിമാനങ്ങള്‍, ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങള്‍, ക്രൂയിസുകള്‍, എന്നിവയിലൂടെയാണ് വിദേശ ടൂറിസ്റ്റുകള്‍ ഗോവയില്‍ എത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.