പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോ മാര്‍ക്ക് നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇക്കോമാര്‍ക്ക് നല്‍കാനുള്ള തീരുമാനം കൈകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇനി പ്രത്യേക ഇക്കോമാര്‍ക്കോടുകൂടി വിപണിയിലെത്തും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതിനായി വിശദമായ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ പരിസ്ഥിതി സൗഹൃദ രീതികളിലേക്ക് മാറുക, ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സംബന്ധമായ ധാരണ ലഭിക്കുക എന്നിവയില്‍ ഇക്കോമാര്‍ക്ക് സഹായകമാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെ ഹരിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.എന്താണ് ഇക്കോമാര്‍ക്ക്?പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ലൈസന്‍സാണ് ഇക്കോമാര്‍ക്ക്. റീസൈക്കിള്‍ ചെയ്യാവുന്ന, മലിനീകരണം കുറയ്ക്കുന്ന, ഊര്‍ജ്ജ സംരക്ഷണം ഉറപ്പാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാര്‍ക്ക് ലഭിക്കും. അസംസ്‌കൃത വസ്തുക്കള്‍, നിര്‍മ്മാണ പ്രക്രിയ എന്നിവയെ അടിസ്ഥാനമാക്കി പരിസ്ഥിതി സംരക്ഷണത്തിന് ഇവിടെയുണ്ടാകുന്ന പങ്കാണ് വിലയിരുത്തപ്പെടുക. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സിന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് ലൈസന്‍സ് ലഭ്യമാക്കും. പരിസ്ഥിതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാന്‍ ഇതു സഹായിക്കും.ആദ്യം ലൈസന്‍സ് നല്‍കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍പ്രാരംഭ ഘട്ടത്തില്‍ അഞ്ച് പ്രധാന വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇക്കോമാര്‍ക്ക് നല്‍കുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയര്‍ ഓയില്‍, സോപ്പ്, ലിപ്‌സ്റ്റിക് എന്നിവ ഉള്‍പ്പെടും. എല്ലാ തരം സോപ്പുകളും ഡിറ്റര്‍ജന്റുകളും പെടും. ഭക്ഷ്യ വസ്തുക്കളില്‍ ചായപ്പൊടി, കാപ്പി, ഭക്ഷ്യ എണ്ണ എന്നിവയും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ ഫ്രിഡ്ജ്, ടി.വി, മിക്‌സി തുടങ്ങിയവയും ഇക്കോമാര്‍ക്കിന് അര്‍ഹമാകും. ഇക്കോ മാര്‍ക്ക് അപേക്ഷ പ്രക്രിയ നിര്‍മ്മാതാക്കള്‍ സെന്‍ട്രല്‍ പൊള്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷ നല്‍കണം. ബോര്‍ഡ് പരിശോധന നടത്തി, നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം സ്റ്റിയറിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. മൂന്നു വര്‍ഷമാണ് ലൈസന്‍സ് കാലാവധി.