September 8, 2025

ഇന്ത്യയിലെ ടെസ്‌ലയുടെ ആദ്യ കാര്‍ ഷോറൂം ജൂലൈ 15-ന് മുംബൈയില്‍ ആരംഭിക്കും

0
n672230712175230875303918a2e486cdae3d50203f641df441d44443e629238e526f4a01482d2b8cc78304

ഇന്ത്യയിലെ ടെസ്‌ലയുടെ ആദ്യ കാർ ഷോറൂം മുംബയില്‍ ജൂലൈ 15-ന് തുറക്കും. ടെസ്‌ല കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതല്‍ ആരംഭിക്കും.ചൈനീസ് ഫാക്ടറിയില്‍ നിന്നുള്ള ടെസ്‌ലയുടെ മോഡല്‍ വൈ കാറുകള്‍ മുംബൈയിലെത്തി. ജൂലൈ അവസാനത്തോടെ രാജ്യത്തെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍.ആഗോള വിപണിയില്‍ ടെസ്‌ലയുടെ വില്‍പന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നുവരവ്. ടെസ്‌ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയില്‍ നിന്ന് അഞ്ച് മോഡല്‍ വൈ യൂണിറ്റുകള്‍ മുംബൈയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യ പൂർണ്ണമായും നിർമ്മിച്ച ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് 70% താരിഫ് ഏർപ്പെടുത്തിയതിനാല്‍, വാഹനങ്ങള്‍ക്ക് ഓരോന്നിനും ഏകദേശം 2.1 മില്യണ്‍ രൂപ വരെ വിപണിവിലയാകും.ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി കമ്പനി നടത്തിയ ദീർഘമായ ചർച്ചകള്‍ക്ക് ശേഷമാണ് ടെസ്‌ലയുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമമായത്. ഏറെ വൈകാതെ തന്നെ ഡല്‍ഹിയില്‍ രണ്ടാമത്തെ എക്‌സ്പീരിയൻസ് സെന്റർ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നിരത്തുകളില്‍ മോഡല്‍ വൈ, മോഡല്‍ 3 വാഹനങ്ങള്‍ ടെസ്ല എത്തിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *