September 8, 2025

വിപണിയിൽ‌ ജനപ്രിയനായി ടാറ്റ പഞ്ച്

0
Tata-Punch-Camo-Edition-1

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് നടക്കുന്നത്. പുറത്തിറങ്ങി നാല് വർ‌ഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റഴിച്ചത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ 36ശതമാനവും പഞ്ചിന്റെ വകഭേദങ്ങളുമാണ്. 2021 ഒക്ടോബറിൽ പുറത്തിറക്കിയ ടാറ്റ പഞ്ച് 2022 ഓഗസ്റ്റിൽ ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തിയിരുന്നു.

ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ആളുകളുടെ ആദ്യ ചോയിസായി മാറാന്‍ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചത് കൊണ്ടാണ് ഈ നേട്ടം അതിവേഗത്തില്‍ സാധ്യമായതെന്നാണ് ടാറ്റ മോട്ടോഴ്സ് പറയുന്നത്. 2024-ലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം പഞ്ച് എസ്‌യുവിയെ തേടി എത്തുന്നത്. പഞ്ച് ഇലക്ട്രിക്കലിന്റെ 25 ശതമാനം ഉപയോക്താളും സ്ത്രീകളാണ്.

1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെ റെഗുലര്‍ മോഡലിലുള്ളത്. പെട്രോൾ രൂപത്തിൽ, പഞ്ചിന് 5 -സ്പീഡ് മാനുവൽ, 5 -സ്പീഡ് എഎംടി ഓപ്ഷനുകൾ ലഭിക്കുന്നു. പഞ്ച് ഇവിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. പെട്രോൾ മോഡലിൽ തുടങ്ങി പൂർണ്ണ-ഇലക്ട്രിക് വേരിയന്റുകൾ വരെ നീളുന്ന ടാറ്റ പഞ്ചിന്റെ വില 6.20 ലക്ഷം രൂപയിൽ തുടങ്ങി 14 ലക്ഷം രൂപവരെയാണ് വിപണി വില.

Leave a Reply

Your email address will not be published. Required fields are marked *