₹3.99 ലക്ഷം രൂപയ്ക്ക് ഏയ്‌സ് പ്രോ മിനി ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സിന്റെ ₹3.99 ലക്ഷം (എക്സ് ഷോറൂം) മുതല്‍ ആരംഭിക്കുന്ന എയ്‌സ് പ്രോ എന്ന ഫോർ വീല്‍ മിനി ട്രക്ക് പുറത്തിറങ്ങി.750 കിലോഗ്രാം പേലോഡ് ശേഷി വാഗ്ദാനം ചെയ്യുന്ന ഈ മോഡലിൽ6.5-അടി (1.98-മീറ്റർ) ഡെക്ക് ഉൾപ്പെടുന്നു . ഹാഫ്-ഡെക്ക് അല്ലെങ്കില്‍ ഫ്ലാറ്റ്ബെഡ് കോണ്‍ഫിഗറേഷനുകള്‍ ഉള്‍പ്പെടെ ഫാക്ടറി-ഫിറ്റഡ് ലോഡ് ബോഡി ഓപ്ഷനുകൾ ഇതിന്റെ പ്രത്യേകതകളാണ്. ഹെവി ലോഡ് ആപ്ലിക്കേഷനുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഉയർന്ന കരുത്തുള്ള ചേസിസ് ഇതില്‍ ഉള്‍പ്പെടുന്നു. കണ്ടെയ്നർ, മുനിസിപ്പല്‍, റീഫർ ബോഡി ഇൻസ്റ്റാളേഷനുകളുമായി പൊരുത്തപ്പെടുന്നു.ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തുടനീളമുള്ള 1,250 വാണിജ്യ വാഹന വില്‍പ്പനകേന്ദ്രങ്ങളിൽ നിന്നോ കമ്പനിയുടെ ഓണ്‍ലൈൻ വില്‍പ്പന പ്ലാറ്റ്‌ഫോമായ ഫ്ലീറ്റ്‌വേഴ്‌സ് വഴിയോ ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം. AIS096 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ക്രാഷ്-ടെസ്റ്റഡ് ക്യാബിൻ, എർഗണോമിക് സീറ്റിംഗ്, ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓപ്ഷണല്‍ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തില്‍ ഉൾപ്പെടും. എയ്‌സ് പ്രോ ടാറ്റ മോട്ടോഴ്‌സിന്റെ ഫ്ലീറ്റ് എഡ്ജ് കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിരിക്കുന്നു.നഗര, ഗ്രാമപ്രദേശങ്ങളിലെ നാവിഗേഷനായി ഗിയർ ഷിഫ്റ്റ് അഡ്വൈസർ, റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റൻസ് എന്നിവയാണ് ഡ്രൈവർ സഹായ സവിശേഷതകൾ. ഇലക്‌ട്രിക് വകഭേദങ്ങള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് പ്രത്യേക സേവന കേന്ദ്രങ്ങളും 24×7 റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അവസാന മൈല്‍ ഡെലിവറി, മുനിസിപ്പല്‍ സേവനങ്ങള്‍, ചെറുകിട ബിസിനസ് ഗതാഗത ആവശ്യങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാർന്ന ആപ്ലിക്കേഷനുകള്‍ക്ക് ഏസ് പ്രോ അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.