ടാറ്റ എഐഎയില്‍ രണ്ട് പുതിയ എൻഎഫ്‌ഒകള്‍ അവതരിപ്പിച്ചു

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി രണ്ട് പുതിയ എൻ എഫ് ഒ അവതരിപ്പിച്ചു. ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30 ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30 പെന്‍ഷന്‍ ഫണ്ട് എന്നീ രണ്ടു പദ്ധതികള്‍ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.ജൂണ്‍ 30ന് അവസാനിക്കുന്ന എന്‍എഫ്‌ഒ കാലയളവില്‍ ഈ പദ്ധതികളുടെ യൂണിറ്റുകള്‍ പത്തു രൂപ നിരക്കിലാകും ലഭ്യമാകുക.ഇതിന്‍റെ അടിസ്ഥാന സൂചിക നിഫ്റ്റി 200 ആല്‍ഫ 30 സൂചികയായിരിക്കും . ഓഹരി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും പദ്ധതിയുടെ 80 മുതല്‍ 100 ശതമാനം വരെ ഓഹരികളിലും വകയിരുത്തുക. കാഷ്, മണി മാര്‍ക്കറ്റ് വിഭാഗങ്ങളിലും 20 ശതമാനം വരെ നിക്ഷേപിക്കാം.