February 4, 2026

ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍ ഐപിഒയുടെ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി

0
1428324992

ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍ ഐപിഒയുടെ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് പ്രതീക്ഷകളിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചനകള്‍ അനുസരിച്ച് ടാറ്റാ ക്യാപിറ്റല്‍ ഐപിഒ ലിസ്റ്റിംഗ് ദിവസം വലിയ മുന്നേറ്റത്തിന് സാധ്യതയില്ലെങ്കിലും, സ്ഥിരതയാര്‍ന്ന തുടക്കമായിരിക്കും നല്‍കുക എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഐപിഒയുടെ ഉയര്‍ന്ന വിലയായ 326 രൂപയെ അപേക്ഷിച്ച്, ഗ്രേ മാര്‍ക്കറ്റില്‍ ഓഹരികള്‍ 5 രൂപ മുതല്‍ 7 രൂപ വരെ പ്രീമിയത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് ഏകദേശം 1.5% മുതല്‍ 2.15% വരെ ലിസ്റ്റിംഗ് നേട്ടം മാത്രമാണ് സൂചിപ്പിക്കുന്നത്. വിപണിയില്‍ നിന്ന് 15,511 കോടി രൂപയാണ് ഐപിഒ സമാഹരിക്കുന്നത്. ഒക്ടോബര്‍ 13-നാണ് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാന്‍ സാധ്യത. ടാറ്റാ ക്യാപിറ്റല്‍ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് നിക്ഷേപകര്‍ക്ക് ബിഎസ്ഇയുടെയും എന്‍എസ്ഇയുടെയും വെബ്സൈറ്റുകള്‍ വഴിയും ഐപിഒ രജിസ്ട്രാറുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയും ഓണ്‍ലൈനായി പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *