രണ്ട് പുതിയ എന്‍എഫ്‌ഒകള്‍ അവതരിപ്പിച്ച് ടാറ്റ എഐഎ

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ടാറ്റ എഐഎ ടോപ് 200 ആല്‍ഫാ 30 ഇന്‍ഡക്സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30 പെന്‍ഷന്‍ ഫണ്ട് തുടങ്ങിയ രണ്ടു പദ്ധതികള്‍ അവതരിപ്പിച്ചു.
ജൂണ്‍ 30-ന് അവസാനിക്കുന്ന എന്‍എഫ്‌ഒ കാലയളവില്‍ പത്തു രൂപ നിരക്കിലാവും ഈ പദ്ധതികളുടെ യൂണിറ്റുകള്‍ ലഭ്യമാക്കു ന്നത്.
ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്റെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ നടത്തുന്ന നിക്ഷേപങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും സമ്പത്തു വളര്‍ച്ചയ്ക്കുള്ള സാധ്യതകളും ഒരുമിച്ചു പ്രദാനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാന സൂചിക നിഫ്റ്റി 200 ആല്‍ഫ 30 സൂചികയായിരിക്കും. പദ്ധതിയുടെ 80 മുതല്‍ 100% വരെ ഓഹരികളിലും ഓഹരി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും വകയിരുത്തുക. 20% വരെ കാഷ്, മണി മാര്‍ക്കറ്റ് വിഭാഗങ്ങളിലും നിക്ഷേപിക്കാന്‍ അനുവാദമുണ്ട്.
പദ്ധതിയുടെ ഒരു സവിശേഷത വിപണിയുടെ പ്രതീക്ഷകളെ മറികടന്നു നേട്ടമുണ്ടാക്കിയ കമ്പനികളെ പ്രയോജനപ്പെടുത്തുന്നതാവും. ഉയര്‍ന്ന അവസരമുള്ളവയില്‍ നിക്ഷേപിക്കുന്നതിനു ഒപ്പം തന്ത്രപരമായ വൈവിധ്യവല്‍ക്കരണവും ഉണ്ടാകും. ഇവ തയ്യാറാക്കിയിരിക്കുന്നത് ദീര്‍ഘകാല പ്രകടന സാധ്യതയുള്ളവ കണ്ടെത്തി റിട്ടയര്‍മെന്റ് ആസൂത്രണത്തിന് പ്രത്യേകമായി ഉതകുന്ന രീതിയിലാണ്.