July 29, 2025

ലാപ് ടോപ്പിന് പകരം ടീ ഷർട്ട്; 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

0
1487420-lpop

കൊച്ചി: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ലാപ്‌ടോപ്പിനു പകരം ടീഷര്‍ട്ട് ലഭിച്ച സംഭവത്തില്‍ ഉപഭോക്താവിന് ഇ-കൊമേഴ്‌സ് സ്ഥാപനം 49,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. പരാതി നല്‍കിയത് പെരുമ്പാവൂര്‍ സ്വദേശിയാണ്. ഫോട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം എതിര്‍കക്ഷി കസ്റ്റമര്‍ കെയറിനെ സമീപിച്ചു. എന്നാല്‍, തിരിച്ചെടുക്കല്‍ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിച്ചതായി പരാതിയില്‍ പറയുന്നു.

ഇ-കൊമേഴ്‌സ് സ്ഥാപനത്തിനു നല്‍കുന്ന പരാതികള്‍ക്ക് 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നല്‍കണം. ഒരു മാസത്തിനകം പരാതിയില്‍ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിര്‍കക്ഷികള്‍ ലംഘിച്ചതായും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ തുടങ്ങിയവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *