September 1, 2025

സപ്ലൈകോയിൽ വെളിച്ചെണ്ണ വില കുറച്ചു

0
images (3) (13)

തിരുവനന്തപുരം: വെളിച്ചെണ്ണ വില വീണ്ടും കുറച്ച് സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും. സബ്‌സിഡി വെളിച്ചെണ്ണ (ശബരി) ലീറ്ററിന് 339 രൂപ.സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപ. ഇന്നലെ വൈകിട്ട് 6 മുതൽ കേര വെളിച്ചെണ്ണയുടെ വില ലീറ്ററിന് 429 രൂപയായും കുറച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

13 ഇനം സബ്‌സിഡി സാധനങ്ങൾ ഓണം പ്രമാണിച്ച് സെപ്റ്റംബർ മാസത്തേത് ഉൾപ്പെടെ 2 മാസത്തേത് ഇപ്പോൾ വാങ്ങാം. ഓഗസ്‌റ്റിലേക്ക് വാങ്ങാത്ത വർക്ക് സെപ്റ്റംബറിലെ ഉൾപ്പെടെ 2 മാസത്തെ ലഭിക്കും. ഓഗസ്റ്റിലേത് വാങ്ങിയവർക്ക് സെപ്റ്റംബറിലേതും ഇപ്പോൾ വാങ്ങാം. സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് വേണം.

Leave a Reply

Your email address will not be published. Required fields are marked *