മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി-എൻസിആര്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍ ചാര്‍ജിംഗ് ശൃംഖല വികസിപ്പിക്കും: ടെസ്‌ല റീജിയണല്‍ ഡയറക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ തുറന്ന ടെസ്‌ല മുംബൈ, ബാംഗ്ലൂർ, ഡല്‍ഹി-എൻസിആർ തുടങ്ങിയ സ്ഥലങ്ങളിൽ സൂപ്പർ ചാർജിംഗ് ശൃംഖല വികസിപ്പിക്കാൻ ഒരുങ്ങുന്നു(Tesla).പദ്ധതി സെപ്റ്റംബറോടെ നടപ്പിലാകും.
കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ടെസ്‌ല റീജിയണല്‍ ഡയറക്ടർ സൗത്ത് ഈസ്റ്റ് ഏഷ്യ ഇസബെല്‍ ഫാൻ വ്യക്തമാക്കി.അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗുരുഗ്രാമിലും നോയിഡയിലും സൂപ്പർചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം ഉദ്ഘാടന വേളയില്‍ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തെ രണ്ടാമത്തെ ടെസ്‌ല ഷോറൂം ഡല്‍ഹിയിലെ എയ്‌റോസിറ്റിയിലുള്ള വേള്‍ഡ്മാർക്ക് 2 വിലാണ് തുറന്നത്.