പോളിസി ബസാറുമായി കൈകോര്‍ത്ത് എസ്‌യുഡി ലൈഫ് ഇന്‍ഷ്വറന്‍സ്

കൊച്ചി: പോളിസി ബസാറുമായി സ്റ്റാര്‍ യൂണിയന്‍ ഡായ്-ഇച്ചി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് (എസ്‌യുഡി ലൈഫ്) സഹകരിക്കുന്നു.ഇരു കമ്പനികളുംഎസ്‌യുഡി ലൈഫ് നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സ് പെന്‍ഷന്‍ ഫണ്ടിനായാണ് സഹകരിക്കുന്നത്.പുതിയ പെന്‍ഷന്‍ ഫണ്ടായ എസ്‌യുഡി ലൈഫ് നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സ് ആരംഭിച്ചിരിക്കുന്നത് മികച്ച 300 കമ്പനികളില്‍നിന്നു തെരഞ്ഞെടുക്കുന്ന ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന 50 ഓഹരികളില്‍ നിക്ഷേപിച്ചുകൊണ്ട് വിരമിക്കല്‍ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സ്ഥിരതയുള്ള സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടാണെന്ന് ഇരുകമ്പനികളും അറിയിച്ചു.