20 ശതമാനവും നിലവാരം കുറഞ്ഞ എ.ഐ വിഡിയോകളെന്ന് പഠനം
യൂട്യൂബ് തങ്ങളുടെ ഫീഡില്‍ എ.ഐ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് പറയുമ്പോഴും, പുതിയ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡ് ചെയ്യുന്ന വിഡിയോകളില്‍ 20 ശതമാനവും നിലവാരം കുറഞ്ഞ എ.ഐ വിഡിയോകളെന്ന് പഠനം. നിലവാരമില്ലാത്തതും വന്‍തോതില്‍ നിര്മിക്കപ്പെടുന്നതുമായ എ.ഐ വിഡിയോകളെ യൂട്യൂബ് അല്‍ഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന് വെളിപ്പെട്ടതായി, ഒരു പ്രമുഖ വിഡിയോ എഡിറ്റിങ് സ്ഥാപനം അവകാശപ്പെടുന്നു.
ജനപ്രിയമായ 15000 ചാനലുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയതെന്ന് സ്ഥാപനം അവകാശപ്പെടുന്നു. ഇതില്‍ 278 ചാനലുകള്‍ നിലവാരമില്ലാത്ത എ.ഐ വിഡിയോകള്‍ മാത്രം ഉല്‍പാദിപ്പിക്കുകയാണത്രെ. അതേസമയം, ഈ അവകാശവാദം ശരിയല്ലെന്നും വാദമുണ്ട്.
