July 23, 2025

ഓഹരി വിപണി കുതിപ്പില്‍: കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, വെസ്റ്റേണ്‍ കാരിയേഴ്സ് നേട്ടത്തില്‍, മിഡ് ക്യാപ്പുകള്‍ക്കു ക്ഷീണം

0
dhanamonline-malayalam_import_h-upload_2024_02_20_1865460-copy-of-article-image-template-2024-02-20t101552955

.

ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്നും ഇന്ത്യൻ വിപണി കൂടുതല്‍ ഉയരത്തിലേക്കു കയറി. നിഫ്റ്റി 25,400 നും സെൻസെക്സ് 83,300 നും മുകളില്‍ കയറി.

മുഖ്യ സൂചികകള്‍ രാവിലെ മുക്കാല്‍ ശതമാനം ഉയർന്നപ്പോള്‍ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലോ നാമമാത്ര നേട്ടത്തിലോ ആയി കയറിയിറങ്ങി. ബാങ്ക് നിഫ്റ്റിയും ചെറിയ നേട്ടത്തില്‍ ഒതുങ്ങി.

എച്ച്‌ഡിഎഫ്സി സെക്യൂരിറ്റീസ് വാങ്ങല്‍ ശിപാർശ നല്‍കിയതിനെ തുടർന്നു കനറാ ബാങ്കും യൂണിയൻ ബാങ്കും രണ്ടു ശതമാനം ഉയർന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെയും മികച്ചവയായി അവർ വിലയിരുത്തി.

വോള്‍ട്ടാസിൻ്റെ ലക്ഷ്യവില 1516 രൂപയായി അവെൻഡസ് ഉയർത്തി.

മോബിക്വിക്കിൻ്റെ ഒൻപതു ശതമാനം ഓഹരി ബള്‍ക്ക് ഇടപാടില്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു.

ജിൻഡല്‍ സ്റ്റീലില്‍ നിന്ന് 500-ല്‍പരം കോടി രൂപയുടെ ചരക്കുകടത്തു കരാർ ലഭിച്ച വെസ്റ്റേണ്‍ കാരിയേഴ്സ് ഓഹരി ഒൻപതു ശതമാനം ഉയർന്നു.

ഇൻഡിഗാേ സർവീസിൻ്റെ ഉടമകളായ ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് 7256 രൂപയിലേക്ക് ഉയർത്തി. ഓഹരി ഒരു ശതമാനം ഉയർന്നു.

ഇൻ്റർ ഗ്ലോബ് ഏവിയേഷനും ബിഎസ്‌ഇയും സെൻസെക്സില്‍ സ്ഥാനം പിടിക്കുമെന്നാണു റിപ്പോർട്ടുകള്‍.

ആറേകാല്‍ കോടി ഡോളറിൻ്റെ കരാർ ലഭിച്ച ടെക്‌സ്മാകോ റെയില്‍ ഏഴു ശതമാനം കുതിച്ചു.

ഡോ. റെഡ്ഡീസ് ലബോറട്ടറീസിൻ്റെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് 990 രൂപയിലേക്കു താഴ്ത്തി.

നാറ്റോ രാജ്യങ്ങള്‍ പ്രതിരോധച്ചെലവ് ഉയർത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ ഓഹരികള്‍ക്കു വില കൂടി.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 16 പൈസ കുറഞ്ഞ് 85.92 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 85.85 രൂപയിലായി.

സ്വർണം ലോകവിപണിയില്‍ ഔണ്‍സിന് 3339 ഡോളറിലാണ്. കേരളത്തില്‍ ആഭരണസ്വർണം വിലമാറ്റം ഇല്ലാതെ പവന് 72,560 രൂപയില്‍ തുടർന്നു.

ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലയില്‍ നിന്ന് അല്‍പം കൂടി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.88 ഡോളർ വരെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *