June 8, 2025

യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ പ്രത്യേക ചിഹ്നങ്ങൾ നിരോധിച്ചു; ഫെബ്രുവരി മുതൽ കടുത്ത നിയന്ത്രണം

0
images (12)

യുപിഐ ട്രാൻസാക്ഷൻ ഐഡികളിൽ പ്രത്യേക ചിഹ്നങ്ങൾ (Special Characters) പാടില്ലെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. പുതിയ ചട്ടം അനുസരിച്ച് ഫെബ്രുവരി ഒന്നു മുതൽ, ഇത്തരം പ്രത്യേക ചിഹ്നങ്ങൾ അടങ്ങിയ ട്രാൻസാക്ഷൻ ഐഡികളിൽ നിന്നുള്ള ഇടപാടുകൾ റദ്ദാക്കും. ഇതിന് വേണ്ടി കേന്ദ്ര സംവിധാനം സ്വമേധയാ ഈ ഇടപാടുകൾ തള്ളുന്ന രീതിയിൽ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് എൻപിസിഐ വ്യക്തമാക്കി.

യുപിഐ ട്രാൻസാക്ഷൻ ഐഡികൾ കൂടുതൽ നിലനില്പ് ഉറപ്പുള്ളതാക്കാൻ ഈ മാറ്റം കൊണ്ടുവരുന്നതായും എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ പേയ്മെന്റ് സേവന ദാതാക്കളും (PSPs) ഈ പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സേവന ദാതാക്കളും ഇതുവരെ വ്യവസ്ഥ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, ചിലർ ഇതുവരെ പാലിക്കാത്തതിനെ തുടർന്ന് ഫെബ്രുവരി മുതൽ നിയന്ത്രണം കർശനമാക്കുമെന്ന് എൻപിസിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *