September 8, 2025

ഓണത്തിന് സ്പെഷ്യൽ അരി, എല്ലാ റേഷൻകാർഡുകാർക്കും മണ്ണെണ്ണ

0
onamkit-1752962240075-38951647-d8e1-4c36-99bc-5414ecb7c014-900x526

ഓണക്കാലത്ത് വിപണി ഇടപെടലുമായി ന്യായവിലയ്ക്ക് ഭക്ഷ്യവസ്‌തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷൻകടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്ത‌ംബർ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ട് നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *