2025 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകളിൽ നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ

2025 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മികച്ച നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ. കഴിഞ്ഞ മാസം കമ്പനി ആകെ 22,135 കാറുകള്‍ വിറ്റു. ഈ കാലയളവില്‍, കിയയുടെ കാര്‍ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കൃത്യം ഒരു വര്‍ഷം മുമ്പ്, അതായത് 2024 ജൂലൈയില്‍, ഈ കണക്ക് 20,507 യൂണിറ്റായിരുന്നു.
2025 ജൂണില്‍ കിയ കാരെന്‍സ് ക്ലാവിസ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി. 2025 ജൂണില്‍ കിയ കാരെന്‍സ് ക്ലാവിസ് ആകെ 7,921 യൂണിറ്റ് എംപിവി വിറ്റു. അതേസമയം 2024 ജൂണില്‍ ഈ എംപിവിക്ക് 5,154 ഉപഭോക്താക്കളെ ലഭിച്ചു. ഈ കാലയളവില്‍, കിയ കാരെന്‍സ് ക്ലാവിസിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 54 ശതമാനം വര്‍ധനവ് ഉണ്ടായി. സെല്‍റ്റോസ്, സിറോസ്, സോണെറ്റ്, കാരന്‍സ്, കാര്‍ണിവല്‍, ഇവി6, ഇവി9, കാരന്‍സ് ക്ലാവിസ്, പുതിയ കാരന്‍സ് ക്ലാവിസ് ഇവി തുടങ്ങിയവ ഉള്‍പ്പെടെ ഒമ്പത് വാഹനങ്ങളാണ് കിയ ഇന്ത്യ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാഗ്ദാനം ചെയ്യുന്നത്.