‘എസ്പെഐബി ഗോൾഡ് എക്സ്പ്രസ്’ പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: സ്വർണത്തിന് 90%വരെ വായ്‌പ ലഭിക്കുന്ന പുതിയ പദ്ധതിയുമായി എത്തുന്നു സൗത്ത് ഇന്ത്യൻ ബാങ്ക്. ബിസിനസ് വിപുലീകരണത്തിനും മൂലധന സമാഹരണത്തിനും വ്യക്‌തിഗത സംരംഭങ്ങൾക്കും സൂക്ഷ്മ- ചെറുകിട, ഇടത്തരം സംരംഭകരെ സാമ്പത്തികമായി സഹായിക്കാനും വേണ്ടിയാണ് ബാങ്ക് ‘എസ്പെഐബി ഗോൾഡ് എക്സ്പ്രസ്’ എന്ന പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.
25,000 രൂപ മുതൽ 25 ലക്ഷം രൂപ എക്‌സ്പ്രസ് വായ്‌പയുടെ വരെയാണ് വായ്‌പ ലഭിക്കുക. കാലാവധി മൂന്ന് വർഷം വരെയാണ്. നാമമാത്രമായ രേഖകൾ, ‘വേഗത്തിലുള്ള നടപടി, സുതാര്യത തുടങ്ങിയവയാണ് ഗോൾഡ് എക്സ്പ്രസ് വായ്പയുടെ പ്രത്യേകത.
നടപടിക്രമങ്ങളെല്ലാം ഡിജിറ്റലായി പൂർത്തിയാക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ഇന്ത്യയിലെ മുഴുവൻ ശാഖകളിലും സൗകര്യം ലഭ്യമാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ വ്യക്തമാക്കി.