ഓണം ഓഫറുകളുമായി സോണി

കൊച്ചി: സോണി ഇന്ത്യഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓഫറുകൾ പ്രഖ്യാപിച്ചു. ‘സിനിമ ഈസ് കമിങ് ഹോം’ എന്ന ആശയത്തിലൂന്നിയാണ് ഓണം എക്സ്‌ക്ലൂസീവ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.സോണി ബ്രാവിയ ടെലിവിഷനുകൾ, ഹോം തിയറ്ററുകൾ, പാർട്ടി സ്പീക്കറുകൾ, ഡിജിറ്റൽ ഇമേജിങ് ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഓഫറുകളുണ്ട്. സെപ്റ്റംബർ 15 വരെ ഇതു ലഭ്യമാണ്. സോണി ബ്രാവിയ ടിവി തിരഞ്ഞെടുത്ത 43 ഇഞ്ച് മോഡലുകൾക്ക് ഇഎംഐ സ്കീമുകൾ ലഭ്യമാവും. 98 ഇഞ്ച് ബ്രാവിയ ടെലിവിഷന് 19,995 രൂപയുടെ പ്രത്യേക ഫിക്സഡ് ഇഎംഐയും ലഭ്യമാണ്. സോണി ആൽഫ ക്യാമറകൾ ഓഫർ കാലയളവിൽ 1,31,560 രൂപ വരെ കിഴിവോടെ സ്വന്തമാക്കാമെന്ന് സോണി ഇന്ത്യ സെയിൽസ് ഡയറക്ടർ സതീഷ് പത്മനാഭൻ അറിയിച്ചു.