95 കോടി ഇന്ത്യക്കാർക്ക് സാമൂഹിക സുരക്ഷ: പ്രധാനമന്ത്രി

95കോടി ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2015 ന് മുമ്പ് 25 കോടിയില്‍ താഴെ ആളുകള്‍ക്കാണ് ഇത് ലഭിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രതിമാസ മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇന്ത്യയിലെ ജനസംഖ്യയുടെ 64% ത്തിലധികം പേര്‍ക്കും ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണം ലഭിക്കുന്നുണ്ട്. അടുത്തിടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ രാജ്യം പുരോഗമിക്കുകയാണ്. ഇ
ത് സാമൂഹിക നീതിയുടെ മികച്ച ചിത്രം കൂടിയാണ് നല്‍കുന്നത്. ഈ വിജയങ്ങള്‍ വരും കാലങ്ങള്‍ കൂടുതല്‍ മികച്ചതായിരിക്കുമെന്ന വിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യ ഓരോ ഘട്ടത്തിലും കൂടുതല്‍ ശക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടന ഇന്ത്യയെ ട്രക്കോമ രഹിത രാജ്യമായി പ്രഖ്യാപിച്ചതും മോദി എടുത്തു പറഞ്ഞു