സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് ജൂണ്‍ 16 ന് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 74440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ശനിയാഴ്ച സ്വര്‍ണവില കൂടിയിരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 3000 രൂപയാണ് കൂടിയത്.
ശനിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 9320 രൂപയിലും പവന് 200 രൂപ കൂടി 74560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (ജൂണ്‍ 15) വ്യാപാരം നടന്നത്.
വെള്ളിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 195 രൂപ കൂടി 9295 രൂപയിലും പവന് 1560 രൂപ കൂടിc 74360 രൂപയിലും വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 9100 രൂപയിലും പവന് 640 രൂപ കൂടി 72800 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 16 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7635 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 61080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 7660 രൂപയും പവന് 80 രൂപ കുറഞ്ഞ് 61280 രൂപയുമാണ്. ഈ വിഭാഗത്തിനും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.