ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ദുബായ് സിലിക്കണ്‍ സെൻട്രല്‍ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു.
തുടർന്ന് ഒരു മണിക്കൂറിലേറെ സമയം ഷെയ്ഖ് മുഹമ്മദ് സിലിക്കണ്‍ സെൻട്രല്‍ മാളില്‍ ചെലവഴിച്ചു. ഹൗസ്ഹോള്‍ഡ്, റോസ്ട്രി, ഗ്രോസറി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ഗാർമെന്‍റ്സ്, സ്റ്റേഷനറി വിഭാഗങ്ങള്‍, റിയോ വിഭാഗം എന്നിവ അദ്ദേഹം സന്ദർശിച്ചു.
അപ്രതീക്ഷിതമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിനെ അടുത്ത് കാണാനായതിന്‍റെ അമ്പരപ്പിലും ആഹ്ലാദത്തിലുമായിരുന്നു ലുലുവിലെത്തിയ ഉപഭോക്താക്കള്‍. പലർക്കും സെല്‍ഫി എടുക്കാനും ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദർശന ദൃശ്യങ്ങള്‍ പകർത്താനുമായി. അദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നത് സുരക്ഷാ ഭടന്മാരുടെ അകമ്പടിയില്ലാതെയാണ്.