വളർച്ചാനേട്ടവുമായി ശക്തി പമ്പ്സ്

കൊച്ചി: ശക്തി പമ്പ്‌സ് സാമ്പത്തികവർഷത്തെ ആദ്യപാദ വരുമാനത്തിൽ 10 ശതമാനം വളർച്ച കൈവരിച്ചു. 622.5 കോടി രൂപയാണ് ആദ്യപാദവരുമാനമായി സമാഹരിച്ചത്.96.8 കോടി രൂപയാണ് ലാഭം.
കഴിഞ്ഞ നാലു വർഷത്തിനിടെ 25 ശതമാനം വാർഷിക വളർച്ചാനിരക്ക് കമ്പനിക്കുണ്ടായെന്ന് ശക്തി പമ്പ്സ് (ഇന്ത്യ) ലിമിറ്റഡ് ചെയർമാൻ ദിനേശ് പട്ടീദാർ വ്യക്തമാക്കി.