August 8, 2025

ഷാരൂഖ് ഖാന്‍ സൊമാറ്റോ ബ്രാന്‍ഡ് അംബാസഡര്‍

0
gVWsJgJZiVoeJIZOiZ58

ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. സൊമാറ്റോയുടെ ഏറ്റവും പുതിയ ക്യാമ്പെയ്‌നായ ഫ്യൂവല്‍ യുവര്‍ ഹസിലില്‍ ഷാരൂഖ് ഖാന്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സൊമാറ്റോ പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഭക്ഷണ വിതരണ പ്ലാറ്റ്ഫോം എന്നതിലുപരി, ആളുകളുടെ അഭിനിവേശങ്ങളെയും കഠിനാധ്വാനത്തെയും ഉത്തേജിപ്പിക്കുന്ന ഒരു പങ്കാളിയായി കാണാന്‍ സൊമാറ്റോ ആഗ്രഹിക്കുന്നതായി പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ അഭിലാഷങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഖാന്‍ പ്രചോദിപ്പിക്കുന്നതായി സൊമാറ്റോ മാര്‍ക്കറ്റിംഗ് ഹെഡ് സാഹിബ്ജീത് സിംഗ് സാവ്‌നി പറഞ്ഞു.തിരക്കുപിടിച്ച ലോകത്ത് ആളുകളെ അവര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണത്തിലേക്ക് ആകർഷിക്കുന്ന കഥയാണ് സൊമാറ്റോയുടെത്. എന്നെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും ഇന്ത്യയില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ ഒരു ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.

ഈ സഹകരണത്തിലൂടെ ടെലിവിഷന്‍ പരസ്യങ്ങള്‍, ഡിജിറ്റല്‍ കാമ്പെയ്നുകള്‍, പ്രിന്റ്, ഔട്ട്ഡോര്‍ ആക്ടിവേഷനുകള്‍ എന്നിവയുള്‍പ്പെടെ സൊമാറ്റോയുടെ മള്‍ട്ടി-പ്ലാറ്റ്ഫോം മാര്‍ക്കറ്റിംഗ് സംരംഭങ്ങളില്‍ ഷാരൂഖ് ഖാനെ പ്രധാനമായും അവതരിപ്പിക്കുവാൻ കഴിയുമെന്നാണ് സോമറ്റോ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *