പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധ

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,06,250 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 901 പോയിന്റ് ആണ് മുന്നേറിയത്. 1.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ് 37,960 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 5,83,451 കോടിയായാണ് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്.
23,343 കോടിയുടെ വര്‍ധനയോടെ റിലയന്‍സിന്റെ വിപണി മൂല്യം 18,59,767 കോടിയായാണ് വര്‍ധിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക് 17,580 കോടി, എല്‍ഐസി 15,559 കോടി, എസ്ബിഐ 4,246 കോടി, ഭാരതി എയര്‍ടെല്‍ 4,134 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. യഥാക്രമം 13,007 കോടി, 10,427 കോടി, 6,296 കോടി എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. റിലയന്‍സ് തന്നെയാണ് ഈ ആഴ്ചയും വിപണി മൂല്യത്തില്‍ ഒന്നാമത്.