പത്ത് മിനിറ്റിനുള്ളില്‍ മരുന്ന് വിതരണവുമായി സെപ്‌റ്റോ

തെരഞ്ഞെടുക്കപ്പെട്ട മെട്രോപൊളിറ്റന്‍ നഗരങ്ങളിൽ 10 മിനിറ്റിനുള്ളില്‍ മരുന്ന് വിതരണം നടത്താൻ ഒരുങ്ങി സെപ്‌റ്റോ. ഇതിനായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോം ‘സെപ്റ്റോ ഫാര്‍മസി’ ആരംഭിച്ചിട്ടുണ്ട്. മുംബൈ, ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രത്യേക സ്ഥലങ്ങളില്‍ ഈ സേവനം ആരംഭിച്ചതായി സെപ്റ്റോ സഹസ്ഥാപകനും സിഇഒയുമായ ആദിത് പാലിച്ച ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഈ നീക്കം സെപ്റ്റോയുടെ പ്രധാന 10 മിനിറ്റ് പലചരക്ക് വിതരണത്തിനുമപ്പുറത്തേക്ക് വികസിക്കുന്നതിന്റെ തെളിവാണ്.