ശീമാട്ടിയുടെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ സാരി’ കൊച്ചിയിലും കോട്ടയത്തും

കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ശീമാട്ടി ‘ദ് ഗ്രേറ്റ് ഇന്ത്യൻ സാരി’ എന്ന പേരിൽ പുതിയ ഫാഷൻ സാരി ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. കൊച്ചിയിൽ ഇന്നും കോട്ടയത്ത് നാളെയുമായാണ് പുതിയ ഷോറൂമുകൾ തുറക്കുന്നത്.
സിനൂർ കളക്‌ഷൻ എന്ന പ്രത്യേക ഓണം കളക്ഷൻസും വെഡ്ഡിംഗ് മാറ്റേഴ്‌സ് എന്ന ബ്രാൻഡും ദ് സെലസ്റ്റ് എന്ന ബ്രാൻഡും കോട്ടയത്ത് അവതരിപ്പിക്കും.30,000 ചതുരശ്രഅടിയിൽ കൊച്ചി ശീമാട്ടിയിലും 20,000 ചതുരശ്ര അടിയിലുമാണ് കോട്ടയം ശീമാട്ടിയിൽ ദ് ഗ്രേറ്റ് ഇന്ത്യൻ സാരിയുടെ പുതിയ ഷോറൂമുകൾ ഒരുങ്ങുന്നത്.
ഇന്ത്യയിലെ 200 ലധികം സാരി ട്രഡീഷണലുകളിൽ നിന്നും ഫ്യൂഷൻ മോഡേൺ ഡിസൈനുകളിൽ നിന്നും തെരഞ്ഞെടുത്ത ഒരു ലക്ഷത്തിലധികം സാരികളാണ് ബ്രാൻഡിന് കീഴിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ സാരി സ്റ്റോറായിരിക്കും കൊച്ചിയിലും കോട്ടയത്തും തുറക്കുന്നതെന്ന് ശീമാട്ടി സിഇഒ ബീന കണ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.