ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി അംഗീകരിച്ച് സെബി

ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി സെബി അംഗീകരിച്ചുമാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് സ്റ്റോക്ക് ബ്രോക്കറായും ക്ലിയറിങ് അംഗമായും പ്രവർത്തിക്കാൻ അനുമതി നല്‍കിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബിഎസ്‌ഇയില്‍ ജിയോ ഫിനാൻഷ്യല്‍ ഓഹരി വില ഏകദേശം 5% വർധിച്ചു.
ജിയോ ഫിനാൻഷ്യല്‍ ഓഹരി വില ₹313.85 ല്‍ തുടങ്ങി നിലവില്‍ ₹323.45 ലാണ് വ്യാപാരം നടക്കുന്നത്. രാവിലെ 11:05 ന്, ഓഹരി 4.35% വർധിച്ച് ₹326 ല്‍ എത്തിയിരുന്നു.
ഓഹരി 312.40 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തത്. രാവിലെ 313.85 രൂപയിലാണ് തുടങ്ങിയത്. തുടർന്ന് 326 രൂപ എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലയിലെത്തിയിരുന്നു. ജിയോ ബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയില്‍ ജിയോ ബ്ലാക്ക്‌റോക്ക് മ്യൂച്വല്‍ ഫണ്ടിന് മ്യൂച്വല്‍ ഫണ്ട് മാനേജരായി പ്രവർത്തനം ആരംഭിക്കാൻ മെയില്‍ സെബി അനുമതി നല്‍കിയിരുന്നു. ഇരു കമ്പനികളും 117 കോടിയാണ് മ്യൂച്വല്‍ ഫണ്ട് ബിസിനസിനായി നിക്ഷേപിച്ചത്.