August 3, 2025

ഷെങ്കന്‍ വിസ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

0
20250801042844_AFP__20210928__9NN6YH__v1__HighRes__MoroccoFranceVisa

യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രകള്‍ക്ക് ആവശ്യമായ ഷെങ്കന്‍ വിസ ഇനിമുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തില്‍. നിലവിലുള്ള പേപ്പര്‍ അധിഷ്ഠിത വിസ സംവിധാനത്തിന് പകരം സുരക്ഷിതമായ ഡിജിറ്റല്‍ ബാര്‍കോഡ് ഉപയോഗിക്കുന്ന പുതിയ സംവിധാനം 2028-ഓടെ പൂര്‍ണതോതില്‍ നടപ്പാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.

സുരക്ഷ വര്‍ധിപ്പിക്കാനും അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കും. 2024-ലെ പാരീസ് ഒളിമ്പിക്‌സിനോടനുബന്ധിച്ച് ഫ്രാന്‍സ് 70,000 ഡിജിറ്റല്‍ ഷെങ്കന്‍ വിസകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് പ്രവേശനം സാധ്യമാക്കാന്‍ ഈ സംവിധാനം സഹായിക്കും. യാത്രക്കാരുടെ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ കേന്ദ്രീകൃത ഡേറ്റാബേസുമായി ബന്ധിപ്പിക്കുന്നതിനാല്‍ നടപടികള്‍ കൂടുതല്‍ എളുപ്പമാകും.

Leave a Reply

Your email address will not be published. Required fields are marked *