ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ. 33 ചിത്രങ്ങളിൽ നിന്നും 14.5 ബില്യൺ ഡോളറാണ് സ്കാർലറ്റ് ജൊഹാൻസൺ സമ്പാദിച്ചത്. അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ റോബർട്ട് ഡൗണി ജൂനിയർ, സാമുവൽ എൽ ജാക്ക്സൺ എന്നീ സൂപ്പർതാരങ്ങളെ മറികടന്നാണ് സ്കാർലറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
44 ചിത്രങ്ങളിൽ നിന്നും 14.3 ബില്യൺ ഡോളറായിരുന്നു റോബർട്ട് ഡൗണി ജൂനിയർ നേടിയത്. ഇരുവർക്കും തൊട്ടു പിറകെയുള്ളത് സാമുവൽ എൽ ജാക്‌സൺ, സോ സൽഡാന, ക്രിസ് പ്രാറ്റ്, ടോം ക്രൂസ്, വിൻ ഡീസൽ, ക്രൈസ്റ്റ് ഹെംസ്വർത്ത് എന്നിവരാണ്. ജുറാസിക്ക് വേൾഡ് റീബെർത്ത് എന്ന ബിഗ് ബജറ്റ് ചിത്രമാണ് ഈ വർഷം സ്കാർലറ്റ് ജോഹാൻസന്റെതായി റിലീസിനെത്തിയ ചിത്രം. 20 മില്യൺ ഡോളറാണ് (170 കോടി രൂപ) ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലം. കൂടാതെ ഭീമൻ കോസ്മെറ്റിക്ക് ബിസിനസും സ്കാർലെറ്റ് ജോഹാൻസനുണ്ട്.