September 8, 2025

മികച്ച ഉപഭോക്തൃ ബാങ്കിനുള്ള പുരസ്കാരം എസ്ബിഐക്ക്

0
n67314959517529285776942a8b4ae4767779c8cccbe6d050307fdfeb5272a05f0bbddda807538085bca30b

കൊച്ചി: 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ തെരഞ്ഞെടുത്തു.ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നുള്ള കോര്‍പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍, വിശകലന വിദഗ്ധര്‍, ബാങ്കര്‍മാര്‍ തുടങ്ങിയവരുടെ വിലയിരുത്തലുകളുടേയും നടത്തിയ സമഗ്രമായ ഗവേഷണത്തിന്‍റെയും വിശകലനത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.ഐഎംഎഫ്-ലോകബാങ്ക് വാര്‍ഷിക യോഗത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 18ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ എസ്ബിഐ ചെയര്‍മാന്‍ സി.എസ്. സേട്ടി അവാര്‍ഡ് ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *