എസ്ബിഐ ജനറൽ ഇൻഷ്വറൻസിന് കൊച്ചിയിൽ പുതിയ ബ്രാഞ്ച്

കൊച്ചി: കൊച്ചിയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ച് എസ്ബിഐ ജനറൽ ഇൻഷ്വറൻസ് കമ്പനി. കലൂർ കതൃക്കടവ് ജംഗ്ഷനിലെ മടത്തിക്കുന്നേൽ കോംപ്ലക്സസിലാണ് പുതിയ ഓഫീസ്. കമ്പനി എംഡിയും സിഇഒയുമായ നവീൻ ചന്ദ്രജായാണ് ഉദ്ഘാടനം നിർവഹിച്ചത്.
തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി, ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ആരിഫ്ഖാൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.