സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയില്‍; കുറഞ്ഞ വില, മികച്ച ക്യാമറ, വമ്പന്‍ ബാറ്ററി

ദില്ലി: ബജറ്റ് വിഭാഗത്തിലുള്ള സാംസങ് ഗ്യാലക്‌സി എ06 സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമാണ്. മുന്‍ മോഡലായ ഗ്യാലക്‌സി എ05നെ പോലെ തന്നെയാണ് പുതിയ മോഡലിന്റെയും രൂപകല്പന. മറ്റ് രാജ്യങ്ങളില്‍ പുറത്തിറങ്ങിയതിനു ശേഷം ആണ് ഗ്യാലക്‌സി എ06 ഇന്ത്യയില്‍ അവതരിപ്പിച്ചത്. മികച്ച ക്യാമറ, ബാറ്ററി താങ്ങ് ശേഷി എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.സാംസങ് ഗ്യാലക്‌സി എ06, ഒക്‌ടാ-കോര്‍ മീഡിയടെക് ഹിലീയോ ജി85 ചിപ്‌സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്, ആന്‍ഡ്രോയ്‌ഡ് 14 ആണ് പ്ലാറ്റ്ഫോം. 6.7 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേ, 50 മെഗാപിക്‌സലിന്റെ ഡ്യുവല്‍ റിയര്‍ ക്യാമറ, 2 എംപിയുടെ ഡെപ്‌ത് സെന്‍സര്‍, എല്‍ഇഡി ഫ്ലാഷ് എന്നിവയാണ് ഇതിലുള്ളത്. 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്.ഫോണിന്റെ പ്രധാന സവിശേഷത 5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 25 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുമാണ്.4 ജിബി റാം, 64 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള മോഡലിന് 11,499 രൂപ വിലയിട്‌ചിരിക്കുകയാണ്. സാംസങ് ഇന്ത്യയുടെ വെബ്സൈറ്റിലൂടെ ഫോണുകള്‍ വാങ്ങാം. കറുപ്പ്, സ്വര്‍ണം, ഇളംനീല തുടങ്ങിയ നിറങ്ങളില്‍ ഗ്യാലക്‌സി എ06 ലഭ്യമാണ്.സ്റ്റോറേജ് 1 ടിബി വരെ മൈക്രോ എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാവുന്നതാണ്. ഇരട്ട 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്, 3.3 എംഎം ഓഡിയോ ജാക്ക്, ടൈപ്പ് സി യുഎസ്‌ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഫോണിന്റെ ഭാഗമാണ്. 189 ഗ്രാം ആണ് ഫോണിന്റെ ഭാരം.