കെഎസ്‌എഫ്‌ഇയില്‍ സമാശ്വാസ് -2025 എന്ന പദ്ധതി 15 നു തുടങ്ങും

തൃശൂർ: കെഎസ്‌എഫ്‌ഇയിലെ വിവിധ പദ്ധതികളില്‍ കുടിശിക വരുത്തിയവർക്ക് ഇളവുകളോടെ തുക അടച്ചുതീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി.വസ്തു ജാമ്യംനല്‍കിയ കുടിശികക്കാരെ ഉദ്ദേശിച്ചുള്ള സമാശ്വാസ് – 2025 എന്ന പദ്ധതി 15നു തുടങ്ങും.ചിട്ടിയുടെ മുടക്കുതവണയില്‍ ഈടാക്കുന്ന പലിശയിലും വായ്പകളുടെ പിഴപ്പലിശയിലും 50 ശതമാനംവരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി പരിമിതകാലത്തേക്കുമാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ശാഖകളുമായി ബന്ധപ്പെടണമെന്നു മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനില്‍ അറിയിച്ചു.