July 31, 2025

റിയോ മണി സ്വന്തമാക്കി സാഗില്‍ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പ്രവേശിച്ചു

0
IMG-20250730-WA0124

കൊച്ചി-രാജ്യത്തെ മുന്‍ നിര സ്‌പെന്റ് മാനേജ്‌മെന്റ് കമ്പനിയായ സാഗില്‍ റിയോ മണി പൂര്‍ണ്ണമായി ഏറ്റെടുത്തു. 22 കോടി രൂപയ്ക്കാണ് ഇടപാട്. ഇതിനകം തന്നെ കോര്‍പറേറ്റ് സ്‌പെന്റ് മാനേജ്‌മെന്റ് മേഖലയില്‍ ആധിപത്യമുള്ള സാഗില്‍ റിയോ കൂടി സ്വന്തമാക്കിയതോടെ യുപിഐ ഉപയോഗിച്ചുള്ള കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ് മേഖലയില്‍ നിര്‍ണ്ണായക ശക്തിയായി മാറും.2023ല്‍ സ്ഥാപിതമായ റിയോ മണി ഏറ്റവും ആധുനികമായ യുപിഐ ആപ് ഉപയോഗിച്ചാണ് യുപിഐ വിനിമയത്തിലൂടെ ക്രെഡിറ്റ് ഇടപാട് നടത്തുന്നത്.

ഇതിനായി യെസ് ബാങ്കിന്റെ റിയോ-റുപേ ക്രൈഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നു. യെസ് ബാങ്കും എന്‍പിസിഐയുമായിച്ചേര്‍ന്ന് 2024 നവംബറിലാണ് ഈ സംവിധാനം ആരംഭിച്ചത്. ബാങ്കില്‍ പണമില്ലെങ്കിലും വായ്പയായി സാധാരണ യുപിഐ ഇടപാടു പോലെ പണമെടുക്കാന്‍ രാജ്യമെങ്ങുമുള്ള 100 മില്യണിലധികം വിനിമയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാന്‍ കഴിയും. ഈ പദ്ധതിയില്‍ ചേരുമ്പോഴോ വാര്‍ഷിക വരിയായോ പണം അടയ്‌ക്കേണ്ടതില്ല. എക്കാലവും സൗജന്യമായി ഉപയോഗിക്കാവുന്ന കാര്‍ഡില്‍ 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് റിയോ ”കൊയിന്‍സ് ” പദ്ധതിയിലൂടെ കാഷ്ബാക് സേവനവും ആഭ്യന്തര വിമാനത്താവളങ്ങളില്‍ സൗജന്യമായി ലോഞ്ച് ആക്‌സസും ലഭ്യമാണ്. ഇതോടെ സാഗിലിന്റെ 3400 ല്‍ പരം കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്കു പുറമെ യെസ് ബാങ്ക് റിയോ റുപേ കാര്‍ഡിലൂടെ 3.2 മില്യണ്‍ ഉപഭോക്താക്കള്‍ക്കു കൂടി പ്രയോജനം കിട്ടും. യുപിഐ സേവനവും അനുബന്ധ ആനുകൂല്യങ്ങളും വായ്പയിലൂടെ ലഭിക്കുന്നതിനാല്‍ കോര്‍പറേറ്റ് മേഖലയില്‍ സാഗിലിന്റെ സാന്നിധ്യം കൂടുതല്‍ വ്യാപകമാവുമെന്നു കരുതപ്പെടുന്നു.റിയോ മണി ഏറ്റെടുത്തതിലൂടെ ഫിന്‍ടെക് മേഖലയില്‍ സാഗിലിന്റെ സേവനം അതിവിപുലമാവുകയാണെന്ന് കമ്പനി സ്ഥാപകനും എ്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ രാജ് പി നാരായണം വിലയിരുത്തി.

സ്‌പെന്റ് മാനേജ്‌മെന്റ് വിഭാഗത്തിലെ ശക്തി കേന്ദ്രമായ സാഗിലുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് റിയോ മണി സ്ഥാപകയും സിഇഒയുമായ റിയ ഭട്ടാചാര്യ പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ ഏറ്റെടുത്ത് ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുന്നതിനായി സാഗില്‍ 595 കോടി രൂപ QIP യിലൂടെ സമാഹരിച്ചിട്ടുണ്ട്. അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനകം ഒരു ബില്യണ്‍ ഡോളറിന്റെ വരുമാനണ്ടാക്കുന്ന സ്ഥാപനമായി ഉയരുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *