രൂപയ്ക്ക് ഇടിവ്; എണ്ണവില 70 ഡോളര്‍ കടന്നു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞത്.രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത് ഡോളര്‍ ശക്തിയാര്‍ജിച്ചതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ്.നേരിയ മുന്നേറ്റം ഇന്നലെ കാഴ്ചവെച്ച രൂപ ഇന്ന് ഇടിയുകയായിരുന്നു. അതെസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയില്‍ പ്രതിഫലിക്കുന്നുണ്ട്. ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത് നിലവില്‍ ബാരലിന് 70.07 ഡോളര്‍ എന്ന നിലയിലാണ്.
ഇതോടെ ഇറക്കുമതി ചെലവ് കൂടിയത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.അതിനിടെ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. സെന്‍സെക്‌സ് 81000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് വ്യാപാരം തുടരുന്നത്. പ്രധാനമായി ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഭാരതി എയര്‍ടെല്‍, ജിയോ ഫിനാന്‍ഷ്യല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, ഓഹരികള്‍ നേട്ടം ഉണ്ടാക്കി.