രൂപയുടെ മൂല്യത്തിൽ ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 5 പൈസയുടെ നഷ്ടത്തോടെ 84.35 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. അസംസ്കൃത എണ്ണ വില കുറയുന്നതും അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷം കനക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്.ഇന്ന് 84.28 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്.
തിങ്കളാഴ്ച, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 84.30 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.05 ശതമാനം ഇടിഞ്ഞ് 99.78-ൽ വ്യാപാരം നടത്തി.ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 2.86 ശതമാനം ഉയർന്ന് 61.95 യുഎസ് ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 155.77 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 80,641.07-ൽ ക്ലോസ് ചെയ്തു, നിഫ്റ്റി 81.55 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 24,379.60-ൽ ക്ലോസ് ചെയ്തു.