സംസ്ഥാനത്ത് റബര്‍ വില ഉയരുന്നു

കോട്ടയം:സംസ്ഥാനത്ത് റബര്‍ വില കുതിക്കുന്നു.ഒരാഴ്ചയ്ക്കിടെ കിലോയ‌്ക്ക് ആറ് രൂപയുടെ വർദ്ധനയുമായി ഡബിള്‍ സെഞ്ച്വറി പിന്നിട്ട് റബർ വില കുതിക്കുന്നു.ഷീറ്റ് സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് നേട്ടം ഒരു വർഷം മുൻപ് വില 255 രൂപയിലെത്തി റെക്കാഡിട്ടിരുന്നു.ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 211 രൂപയും വ്യാപാരി വില 203 രൂപയുമാണ്. ലോട്ട് റബറിന് 186ഉം ഒട്ടുപാലിന് 133 രൂപയുമായി.രാജ്യാന്തര വിപണിയില്‍ വില 16 രൂപ വരെ കുറവാണ്. ചൈനയില്‍ റബർ ഉപഭോഗം കുറഞ്ഞതോടെ ബാങ്കോക്കില്‍ ആർ.എസ്.എസ് ഫോർ കിലോയ്‌ക്ക് അഞ്ച് രൂപ കുറഞ്ഞു.രാജ്യാന്തര വിലചൈന – 169 രൂപടോക്കിയോ -182 രൂപബാങ്കോക്ക് -195 രൂപ