റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിൽ! കനത്ത മഴയില്‍ ടാപിങ് നിലച്ചു

കാഞ്ഞിരപ്പള്ളി: മലയോര മേഖലയില്‍ കനത്ത മഴയെ തുടർന്ന് ടാപിങ് നിലച്ചതോടെ പ്രതിസന്ധിയിലായി റബർ കർഷകർ.മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വില കിട്ടുന്നുണ്ടെങ്കിലും ടാപിങ് നടക്കാത്തത് കർഷകരെയും തൊഴിലാളികളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കി.
മഴക്കാലത്ത് ടാപിങ് നടത്തുമ്പോള്‍ മരത്തിന് പട്ടമരപ്പ് രോഗം വർദ്ധിച്ചതായി തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ റെയിൻ ഗാർഡ് ഇടല്‍, കാട് തെളിക്കല്‍, വളമിടല്‍ തുടങ്ങിയവയ്ക്കും ചെലവേറി.
മഴ ശക്തമായതോടെ ഇല കൊഴിച്ചിലും വ്യാപകമാണ്. മുമ്പ് ഒരു തവണ ഇല കൊഴിഞ്ഞിരുന്ന സ്ഥാനത്ത് മഴക്കാലത്ത് മൂന്നും നാലും തവണ കൊഴിയുന്ന സ്ഥിതിയാണ്.